Connect with us

Kerala

സുജിത് ദാസിന്റെ കാലത്തെ അധിക കേസുകളില്‍ പുനരന്വേഷണം വേണം: ഐ എന്‍ എല്‍

'വ്യാജ പ്രചാരണങ്ങള്‍ നിരത്തി മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്താന്‍ കാലങ്ങളായി സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ സുജിത് ദാസ് പ്രവര്‍ത്തിച്ചു.'

Published

|

Last Updated

കോഴിക്കോട് | മുന്‍ ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസിനെതിരെ ആരോപണവുമായി ഐ എന്‍ എല്‍. സുജിത് ദാസ് കോഴിക്കോട് എസ് പിയായി ചാര്‍ജെടുത്ത 2021 മുതലുള്ള മുഴുവന്‍ സുമോട്ടോ കേസുകളും പുനരന്വേഷിക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി കെ എസ് മുജീബ് ഹസ്സന്‍, മുഖ്യമന്ത്രിക്കും ഡി ജി പിക്കുമയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

വ്യാജ പ്രചാരണങ്ങള്‍ നിരത്തി മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്താന്‍ കാലങ്ങളായി സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ സുജിത് ദാസ് പ്രവര്‍ത്തിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. പോലീസ് സ്വമേധയാ എടുക്കുന്ന സുമോട്ടോ കേസുകള്‍ പെരുപ്പിച്ചു കാട്ടിയായിരുന്നു കേസുകളുടെ എണ്ണം കൂട്ടിയിരുന്നത്.

2020 വരെ 5000ത്തില്‍ താഴെ മാത്രമായിരുന്ന ജില്ലയിലെ സുമോട്ടോ കേസുകള്‍ 2021ല്‍ 13,000വും, 2022ല്‍ 19,000വും, 2023ല്‍ 32,000വും ആയി ഉയര്‍ന്നത് ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. പിഴ നല്‍കി പോകാവുന്ന ചെറിയ കേസുകള്‍ പോലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തും ഒരു കേസില്‍ പിടിക്കപ്പെടുന്ന 10 പേരെ രണ്ടു വീതം ആളുകളാക്കി അഞ്ച് എഫ് ഐ ആര്‍. രജിസ്റ്റര്‍ ചെയ്തും കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി പരാതിയുണ്ട്. ഇതിനായി സുജിത് ദാസിന്റെ വിശ്വസ്തര്‍ പല പോലീസ് സ്റ്റേഷനുകളിലും ഉണ്ടായിരുന്നതായും പരാതിയില്‍ പറഞ്ഞു.

 

Latest