Connect with us

Kozhikode

സുഹ്ബ ആത്മീയ ക്യാമ്പ് വ്യാഴാഴ്ച മുതല്‍; രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തില്‍

വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ക്യാമ്പ് ഞായറാഴ്ച പുലര്‍ച്ചെ സമാപിക്കും.

Published

|

Last Updated

നോളജ് സിറ്റി | അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ ക്യാമ്പ് വ്യാഴാഴ്ച മുതല്‍. ആഗോളപ്രസിദ്ധരായ പണ്ഡിതന്മാരെത്തുന്ന സഹവാസ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലാണ്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ്, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് രിഫാഇ- ലെബനാണ്‍, ശൈഖ് ഉസാമ അസ്ഹരി- ഈജിപ്ത്, ശൈഖ് യഹിയ റോഡസ്- യു എസ് എ, അലി ബാഖവി ആറ്റുപുറം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ക്യാമ്പ് ഞായറാഴ്ച പുലര്‍ച്ചെ സമാപിക്കും. ക്യാമ്പില്‍ വിവിധ പഠന സദസ്സുകള്‍, പ്രകീര്‍ത്തന വേദികള്‍, പാരായണ സംഗമങ്ങള്‍, ഇജാസത്ത് മജ്്ലിസുകള്‍ എന്നിവ നടക്കും. പ്രവാചക ജീവിതത്തില്‍ നിന്നുള്ള വിവിധ പഠനങ്ങള്‍, ജീവിത ചിട്ടകള്‍, പ്രാര്‍ഥനകള്‍ എന്നിവ പകര്‍ത്താനും പ്രത്യേക ഇജാസത്തുകള്‍ നേരിട്ട് സ്വീകരിക്കാനുമുള്ള അവസരം ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ക്യാമ്പിന് പ്രവേശനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സൗകര്യങ്ങളാണ് ഒരുക്കുന്നത്. അംഗങ്ങളുടെ താത്പര്യാനുസൃതമായി വിവിധ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കായി https://academy.jamiulfutuh.com/suhba എന്ന ലിങ്ക് വഴിയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി +91 7034 046606, +91 7034 946663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.