Connect with us

National

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ്.

Published

|

Last Updated

ചെന്നൈ| ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ടാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ഇതൊരു ആത്മഹത്യയാണെങ്കില്‍ ഈ വര്‍ഷം മദ്രാസ് ഐഐടിയില്‍ നടന്ന നാലാമത്തെ ആത്മഹത്യയായിരിക്കും ഇത്.

ഈ മാസം ആദ്യം മദ്രാസ് ഐഐടിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ പിഎച്ച്ഡി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. അതിനുമുമ്പ്, മാര്‍ച്ചില്‍ ഇതേ ക്യാമ്പസില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തു. 20 വയസ്സുള്ള ഇയാള്‍ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. സമാന സാഹചര്യത്തില്‍ ഫെബ്രുവരിയിലും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ഗവേഷക വിദ്യാര്‍ത്ഥി മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

Latest