Connect with us

Kerala

ആയഞ്ചേരിയില്‍ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ക്ഷേത്രത്തില്‍ വിഷുക്കണി കണ്ട ശേഷം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഹേമന്ത്.

Published

|

Last Updated

ആയഞ്ചേരി| കോഴിക്കോട് ആയഞ്ചേരിയില്‍ വിഷു ആഘോഷങ്ങള്‍ക്കിടയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങിമരിച്ചു. ആയഞ്ചേരി റഹ്മാനിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും കാക്കുനി തുലറ്റുന്നട സ്വദേശിയുമായ ഹേമന്ത് (16) ആണ് മരിച്ചത്.

ഏഴോടെ ആയഞ്ചേരി ശിവക്ഷേത്ര കുളത്തിലായിരുന്നു സംഭവം. ക്ഷേത്രത്തില്‍ വിഷുക്കണി കണ്ട ശേഷം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഹേമന്ത്. നീന്തല്‍ അറിയാത ഹേമന്ത്, സുരക്ഷയ്ക്കായി ക്ഷേത്ര കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ വരുന്നവര്‍ ഉപയോഗിച്ച തെങ്ങിന്‍ തൊണ്ട് ഉപയോഗിച്ചാണ് വെള്ളത്തിലിറങ്ങിയത്. എന്നാല്‍ കുളിക്കുന്നതിനിടെ ഇത് ശരീരത്തില്‍ നിന്ന് തെന്നിമാറിയതോടെ ഹേമന്ത് വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വടകര അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേന സ്ഥലത്തെതി ഹേമന്തിനെ പുറത്തെടുത്തു. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest