Kerala
കോഴിക്കോട് ഈങ്ങാപ്പുഴയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; നാലര പവന്‍ സ്വര്‍ണവും ഡയമണ്ട് വളയും കവർന്നു
വീടിന്റെ പിന്‍വശം തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്
താമരശ്ശേരി| കോഴിക്കോട് ഈങ്ങാപ്പുഴയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം തലച്ചിറയില്‍ ജോസ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. പൂട്ടിയിട്ട വീട് പൊളിച്ച് നാലര പവന്‍ സ്വര്‍ണാഭാരണവും ഡയമണ്ട് വളയും 65000 രൂപയും, വിലപിടുപ്പുള്ള മൂന്നു വാച്ചുകളും കവര്‍ന്നു.
സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് മാത്യു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍വശം തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----



