കോഴിക്കോട്| രാമനാട്ടുകര മേല്‍പ്പാലം എക്‌സിറ്റ് പോയിന്റില്‍ ചരക്ക് ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. തളിപ്പറമ്പില്‍ നിന്ന് പ്ലൈ വുഡ് കയറ്റി മധുരക്ക് പോകുന്ന ലോറി ടയര്‍ പൊട്ടി മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കില്ല