Connect with us

Kerala

പാലക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

അമ്മാവനൊപ്പം കല്‍പ്പാത്തി കുണ്ടമ്പലത്തുള്ള കടവില്‍ കുളിക്കാനെത്തിയതായിരുന്നു ആദര്‍ശ്.

Published

|

Last Updated

പാലക്കാട്| കല്‍പ്പാത്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുന്നുംപുറം പേച്ചിയച്ചന്‍ നഗറിലെ മനോജിന്റെ മകന്‍ ആദര്‍ശിനാണ്(13) മരിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷം ചെട്ടിത്തെരുവിലുള്ള അമ്മാവനൊപ്പം കല്‍പ്പാത്തി കുണ്ടമ്പലത്തുള്ള കടവില്‍ കുളിക്കാനെത്തിയതായിരുന്നു ആദര്‍ശ്.

അപകടമറിഞ്ഞെത്തിയ ബന്ധുക്കള്‍ ആദര്‍ശിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തെരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights:
A 13-year-old student named Adarsh drowned while bathing in the Kalpathippuzha river in Palakkad. The incident occurred around 10:00 AM while he was visiting the riverbank with his uncle. Although the fire force arrived and recovered the body, he was pronounced dead at the hospital.

Latest