Connect with us

Kerala

സത്യപ്രതിജ്ഞ: പിണറായിയെ അഭിവാദ്യം ചെയ്ത് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ പതിച്ച ടി ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്

Published

|

Last Updated

തിരുവനന്തപുരം | സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ മാരായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും നിയമസഭയില്‍ സത്യ പ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് പിണറായി വിജയനെ അഭിവാദ്യം ചെയ്തു. ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

പിണറായി വിജയന് കൈ കൊടുത്തു കൊണ്ടായിരുന്നു തളിപ്പറമ്പില്‍ നിന്നുള്ള ടി കെ ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. ഭരണനിരയിലുള്ളവര്‍ കയ്യടികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടായിരുന്നു പയ്യന്നൂരില്‍ നിന്നും സഭയിലെത്തിയ വി കുഞ്ഞികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിയത്. ഇരുവരും സി പി എമ്മിനോട് ഏറ്റുമുട്ടിയാണ് സഭയിലെത്തിയത്.

പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നട ഭാഷയിലാണ് മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ പതിച്ച ടി ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

---- facebook comment plugin here -----

Latest