Connect with us

International

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 31 മരണം

റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

Published

|

Last Updated

മനില| മധ്യ ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മണ്ണിടിച്ചിലില്‍ പാറക്കെട്ടുകള്‍ തകര്‍ന്നു നിരവധി വീടുകള്‍ കല്ലുകള്‍ക്ക് അടിയിലായി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച്, ബൊഹോള്‍ പ്രവിശ്യയിലെ കാലാപെയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 33,000 ആളുകള്‍ ഇവിടെ താമസിക്കുന്നു.

ലെയ്റ്റ്, സെബു, ബിലിരാന്‍ എന്നീ മധ്യ ദ്വീപുകളിലെ നിവാസികളോട് കടല്‍ത്തീരത്ത് നിന്ന് മാറിനില്‍ക്കാനും തീരത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest