Kerala
എ ബി സി ചട്ടം റദ്ദാക്കണം; കേന്ദ്രം കൈകള്‍ ബന്ധിച്ചിട്ട് തെരുവുനായയെ പിടിക്കാന്‍ പറയുന്നു: മന്ത്രി എം ബി രാജേഷ്
കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത്, സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ വൈകും.
തിരുവനന്തപുരം | തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത് വൈകുമെന്ന് മന്ത്രി എം ബി രാജേഷ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ നിയമ നിര്‍മാണം വൈകും. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കോടതിയുടെ തീര്‍പ്പിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
എ ബി സി ചട്ടം റദ്ദാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം കൈകള്‍ ബന്ധിച്ചിട്ട് തെരുവുനായയെ പിടിക്കാന്‍ പറയുകയാണ്. സുപ്രീം കോടതിയിലാണ് പ്രതീക്ഷയെന്നും രാജേഷ് പറഞ്ഞു.
---- facebook comment plugin here -----


