Connect with us

Kerala

രാജി സൂചനയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് റിയാസ് പഴഞ്ഞി

റിയാസിനെ അനുനയിപ്പിക്കാൻ  മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമം തുടരുന്നതായി റിപ്പോർട്ടുണ്ട്.

Published

|

Last Updated

പൊന്നാനി | യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് റിയാസ് പഴഞ്ഞി കോൺഗ്രസ് പാർട്ടി വിടാനൊരുങ്ങുന്നു. കുറച്ച് കാലമായി പാർട്ടി നേതൃത്വത്തോട് അകലം പാലിച്ചിരുന്ന റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പാർട്ടി വിടുന്നത് സൂചിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗമായിരുന്ന റിയാസ് വെളിയങ്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമാണ്.

പൊന്നാനി എം ഇ എസ് കോളേജിലെ പ്രൊഫസർ കൂടിയായ റിയാസ് പൊന്നാനിയിലെ യുവനേതാക്കളിൽ ശ്രദ്ധേയനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിരുന്നു റിയാസ്. കെ പി സി സി അംഗം ഷാജി കാളിയത്തിന്റെ പാർട്ടി പുനഃപ്രവേശനത്തിനെതിരെ റിയാസ് പരസ്യമായി പ്രതികരിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

മറ്റു രാഷ്ട്രീയ പാർട്ടികളുമായി റിയാസ് രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്. മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തുന്ന പ്രസ്ഥാനങ്ങളിലേക്ക് പോകാനാണ് സാധ്യത എന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും. അതിനിടെ റിയാസിനെ അനുനയിപ്പിക്കാൻ  മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമം തുടരുന്നതായി റിപ്പോർട്ടുണ്ട്.