kerala cabinet meet
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്
ബസ്, ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധനയില്‍ തീരുമാനമായേക്കും

സംസ്ഥാന മന്ത്രിസഭാ യോഗം - ഫയൽ ചിത്രം
തിരുവനന്തപുരം | നിരവധി സുപ്രധാന തീരുമാനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബസ്, ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധനവുകളില്‍ തീരുമാനമായേക്കുമെന്നാണ് വിവരം. നിരക്കുവര്‍ധന നടപ്പില്‍ വരുത്തുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നിരക്കുവര്‍ധന സംബന്ധിച്ച് ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും വര്‍ധന സംബന്ധിച്ച ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്കു വരുന്നത്. കൊവിഡ് കാലത്ത് അധികമായി ഏര്‍പ്പെടുത്തിയ ചാര്‍ജിനു മുകളിലാണോ വര്‍ധന നടപ്പാക്കാന്‍ അനുമതി നല്‍കുക എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.
ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കാനാണ് ആലോചന. മിനിമം ചാര്‍ജിനായി കുറച്ച ദൂരപരിധി പുനഃസ്ഥാപിക്കുമോ എന്നതും മന്ത്രിസഭയുടെ പരിഗണനക്ക് വരുമെന്നാണു വിവരം.