Kerala
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; വൈകിട്ട് സൗഹൃദ കാബിനറ്റ്
. കൊവിഡ് സാഹചര്യവും യുക്രെയിനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മടക്കവും യോഗത്തില്‍ ചര്‍ച്ചയാകും

തിരുവനന്തപുരം | സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് സാഹചര്യവും യുക്രെയിനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മടക്കവും യോഗത്തില്‍ ചര്‍ച്ചയാകും. ഇതുവരെ 3097 മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതര്‍ അറിയിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളം വഴി മാത്രം 2633 മലയാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. രാജ്യത്ത് ഏറ്റവും അധികം വിദ്യാര്‍ഥികള്‍ മടങ്ങിയെത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതര്‍ അറിയിച്ചു.
കാബിനറ്റിന് ശേഷം വൈകീട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ സൗഹൃദ കാബിനറ്റ് ചേരുന്നുണ്ട്. വൈകീട്ട് ആറു മുതല്‍ ഏഴ് വരെയാണ് പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള ഈ കൂടിച്ചേരല്‍. എല്ലാ മാസവും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വൈകീട്ടുള്ള സൗഹൃദ കൂടിച്ചേരല്‍ തുടരാനാണ് തീരുമാനം.