Connect with us

KERALA BUDGET

സംസ്ഥാന ബജറ്റ്: സാമ്പത്തിക പരിമിതികളെ മറികടന്നു ജനക്ഷേമത്തിന് ശ്രമം ഉണ്ടാവുമെന്നു സൂചന

വെള്ളിയാഴ്ച രാവിലെ ഒമ്പതിനു ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും

Published

|

Last Updated

കോഴിക്കോട് |   സാമ്പത്തികമായ പരിമിതികള്‍ക്കുള്ളില്‍ നിന്ന് എത്രത്തോളം ജനപ്രിയമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും എന്നതാവും വെള്ളിയാഴ്ച ധനമന്ത്രി കെ എന്‍ ബാല ഗോപാല്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഊന്നല്‍.
രാവിലെ ഒമ്പതു മണിക്ക് അവതരിപ്പിക്കുന്ന ബജറ്റില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാനുമാണു ലക്ഷ്യമിടുക എന്നാണു പ്രതീക്ഷിക്കുന്നത്.

സര്‍ക്കാറിന്റെ വാഗ്ദാനം അനുസരിച്ചു ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചനയുണ്ടെങ്കിലും ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ക്ഷേമപെന്‍ഷന്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് 2500 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു എല്‍ ഡി എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം.
ആദ്യഘട്ടത്തില്‍ 1600 രൂപയായിരിക്കുന്ന പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് 1700 രൂപയാക്കിയേക്കുമെന്നു പ്രതീക്ഷയുണ്ട്.

ഇത്തരത്തില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത വര്‍ധിക്കും.

സര്‍ക്കാരിന്റെ വിവിധ തരം ഫീസുകള്‍, മോട്ടോര്‍ വാഹനങ്ങളുടെ പിഴ തുടങ്ങിയവ വര്‍ധിപ്പിക്കുമെന്നും കരുതുന്നു. ഭൂനികുതി വര്‍ധിപ്പക്കാനും സാധ്യതയുണ്ട്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളിലാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
റബര്‍, നാളികേരം, പച്ചക്കറി എന്നിവയുടെ താങ്ങുവിലയില്‍ വര്‍ധന പ്രതീക്ഷിക്കപ്പെടുന്നു. പ്രതിസന്ധിയില്‍ അകപ്പെട്ട കെ എസ്ആര്‍ടിസിയെ രക്ഷിക്കാന്‍ എന്തു പദ്ധതിയാണു കരുതിവച്ചത് എന്നതും ഉറ്റുനോക്കപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം തടയാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും പ്രതീക്ഷയുണ്ട്.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടുമെന്നാണു ധനമന്ത്രി പറയുന്നത്. ന്യായമായ നികുതി വര്‍ധനയുണ്ടാകുമെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ മേഖലയുടേയും പുരോഗതി സാധ്യമാകുന്ന കാര്യങ്ങളാകും ബജറ്റില്‍ ഉള്‍പ്പെടുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള നീക്കങ്ങളൊന്നുമുണ്ടാവില്ല. ഇത്തവണ കിഫ്ബി പദ്ധതികള്‍ക്കായുള്ള കരുതലുകളും ബജറ്റില്‍ ഉണ്ടാവില്ല.

കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ നികുതി വിഹിതം കിട്ടാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റാണു കേന്ദ്രം ധനം കണ്ടെത്തുന്നത്. എന്നാല്‍ പൂട്ടിക്കിടക്കുന്ന പൊതുമേഖലയെക്കൂടി ചലിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന ബദലാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്.

ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാവുക.

20 പുതിയ പദ്ധതികള്‍ വരെ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ഓരോ എം എല്‍ എക്കും അവസരവും നല്‍കിയിരുന്നു. കേന്ദ്രം തടസ്സമുണ്ടാക്കിയാലും ജനങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളൊന്നും വെട്ടിക്കുറയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

പ്രഫഷണല്‍ ടാക്സ് വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക ഊന്നല്‍ ബജറ്റില്‍ ഉണ്ടായേക്കും. പരമ്പരാഗ വ്യവസായം കൃഷി വ്യവസായ മേഖലകള്‍ക്കും ഊന്നില്‍ ഉണ്ടാകും. എല്‍.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുക. ഹരിത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

---- facebook comment plugin here -----

Latest