Malappuram
എസ് എസ് എഫ് തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ ജില്ലാ മത്സരം വ്യാഴാഴ്ച കൊളത്തൂരില്‍
സമസ്ത കേന്ദ്രമുശാവറ അംഗം അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും.

മഞ്ചേരി | വിശുദ്ധ ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി എസ് എസ് എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ വ്യാഴാഴ്ച കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ നടക്കും . സമസ്ത കേന്ദ്രമുശാവറ അംഗം അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും.
സെക്ടര്‍, ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ശേഷം 9 ഇനങ്ങളിലായി 200 ഓളം പ്രതിഭകള്‍ മാറ്റുരക്കും. വിവിധ വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്ള്, പ്രഭാഷണം എന്നീ ഇനങ്ങളിലാണ് മത്സരം. സമാപന സംഗമം എസ് വൈ എസ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുര്‍തളാ ശിഹാബ് സഖാഫി, മുസ്തഫ അഹ്‌സനി കൊളത്തൂര്‍ അഭിവാദ്യം ചെയ്യും.
---- facebook comment plugin here -----