Malappuram
എസ് എസ് എഫ് നഫഹാത് മലപ്പുറം ജില്ലാതല ഉദ്ഘാടനം
മുഴുവൻ ദഅ് വാ ക്യാമ്പസുകളിലും മൗലിദ് പഠന സംഗമങ്ങൾ നടക്കും

കൊളത്തൂർ | മൗലിദ് പഠന സംഗമം നഫഹാത് മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടാനം കൊളത്തൂർ ഇർശാദിയ്യ ദഅ് വാ കോളജിൽ നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി ഉദ്ഘാടനം നിർവഹിച്ചു. റബീഉൽ അവ്വലിൻ്റെ മുന്നോടിയായി ജില്ലയിലെ മുഴുവൻ ദഅ് വാ ക്യാമ്പസുകളിലും പഠന സംഗമങ്ങൾ നടക്കും.
എസ് എസ് എഫ് ജില്ലാ ദഅ് വാ സിൻഡിക്കേറ്റ് അംഗം ശഫീഖ് ബുഖാരി കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ മുസ്‌തഫ അഹ്സനി കൊളത്തൂർ ആമുഖ ഭാഷണം നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ ഹംസ, മുഹമ്മദ് റഫ്നാസ്, മുഹമ്മദ് സിനാൻ എന്നിവർ പേപറുകൾ അവതരിപ്പിച്ചു. ശിബിലി കൊളത്തൂർ സ്വാഗതവും സിനാൻ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
---- facebook comment plugin here -----