Connect with us

Ongoing News

മസ്ജിദുല്‍ ഹറമില്‍ നിന്ന് ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ട്

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച ഹിറാ ഗുഹ, ഹിറാ കള്‍ച്ചറിലെ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവ എളുപ്പത്തില്‍ സന്ദര്‍ശിക്കാന്‍ പുതിയ സര്‍വീസ് ഏറെ സഹായകമാകും

Published

|

Last Updated

മക്ക | മതപരവും സാംസ്‌കാരികവുമായ സ്ഥലങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും പുണ്യ ഹിറ പര്‍വതത്തിന്റെ ചുവട്ടില്‍ സ്ഥിതിചെയ്യുന്ന ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റുമായി (ജബല്‍ -അല്‍നൂര്‍) ബന്ധിപ്പിക്കുന്ന ഒരു പുതിയ റൂട്ട് മക്ക ബസ് പദ്ധതി ആരംഭിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മക്ക ബസ് പുതിയ റൂട്ടിന് (റൂട്ട് നമ്പര്‍ 9ഒ) എന്ന പേരിലാണ് സര്‍വ്വീസ് നടത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച ഹിറാ ഗുഹ, ഹിറാ കള്‍ച്ചറിലെ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവ എളുപ്പത്തില്‍ സന്ദര്‍ശിക്കാന്‍ പുതിയ സര്‍വീസ് ഏറെ സഹായകമാകും. നിലവില്‍ മക്ക ബസിന് 12 റൂട്ടുകളും 400 ബസുകളും 580 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 431 സ്റ്റേഷനുകളുമാണ് ഉള്‍പ്പെടുന്നത്. റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ്സിന്റെ മേല്‍നോട്ടത്തിലാണ് ഹിറാ ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കിയത്.

പുണ്യനഗരത്തിലെ പൊതുഗതാഗതം നവീകരിക്കുന്നതിനുള്ള ഒരു തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് മക്ക ബസ് പദ്ധതി. താമസക്കാര്‍ക്കും തീര്‍ഥാടകര്‍ക്കും ലോകോത്തര പൊതുഗതാഗത സംവിധാനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കുമുള്ള റോയല്‍ കമ്മീഷന്റെ കീഴിലാണ് ബസ് റൂട്ടുകള്‍ നടപ്പിലാക്കുന്നത്. മക്കയുടെ ഗതാഗത ശൃംഖല ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് ഇത് കൈകാര്യം ചെയ്യുന്നത്.

 

---- facebook comment plugin here -----

Latest