Connect with us

Malappuram

എസ് എസ് എഫ് മുത്ത്നബി (സ) മെഗാ ക്വിസ് ജില്ലാ മത്സരം സമാപിച്ചു

പ്രവാചക ജീവിത പഠനം എല്ലാ കാലങ്ങളിലും പ്രസക്തമാകുന്നതും സാമൂഹിക അരക്ഷിതാവസ്ഥകൾക്ക് പരിഹാരവുമെന്ന് വി ആർ അനൂപ്

Published

|

Last Updated

കൊളത്തൂർ | ‘തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം ‘ എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിൽ ഭാഗമായി സ്കൂൾ , കോളജ് വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന മുത്ത്നബി (സ) മൊഗാ ക്വിസിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ മത്സരം കൊളത്തൂർ ഇർശാദിയ്യ കാമ്പസിൽ നടന്നു. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ വി ആർ അനൂപ് ഉദ്ഘാടനം ചെയ്തു.

പ്രവാചക ജീവിത പഠനത്തിന് എല്ലാ കാലങ്ങളിലും പ്രസക്തമാകുന്നതും സാമൂഹിക അരക്ഷിതാവസ്തകൾക്ക് പ്രവാചക പാഠങ്ങൾ പരിഹാരമാണെന്നും അദ്ധേഹം പറഞ്ഞു.

സമസ്ത ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ വിജയി കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സി.കെ ശാക്കിർ സിദ്ധീഖി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുർതള ശിഹാബ് തങ്ങൾ, സി.കെ ശക്കീർ അരിമ്പ്ര, എം എ ശുകൂർ സഖാഫി, കെ തജ്മൽ ഹുസൈൻ, കെ ടി അസ്കറലി സഖാഫി, എൻ ബഷീർ, ഷൗക്കത്തലി സഖാഫി, പി കെ അബ്ദുല്ല, ടി അബ്ദുന്നാസർ, ടി.എം ശുഹൈബ്, സി പി ഉസാമത്ത്,  ശാഹിദ് മുനീർ പ്രസംഗിച്ചു.
 
വിജയികൾ: കാമ്പസ് വിഭാഗം

ഒന്നാം സ്ഥാനം: മിദ്ലാജ്, മുഹമ്മദ് മിദ്ലാജ് (എൻ എസ് എസ് കോളജ്, മഞ്ചേരി )
രണ്ടാം സ്ഥാനം : മുഹമ്മദ് സിനാൻ , മുഹമ്മദ് ജസീൽ (ഗവ. ആർട്സ് & സയൻസ് കോളജ് മങ്കട )
മൂന്നാം സ്ഥാനം : മുഹമ്മദ് സിനാൻ , മുഹമ്മദ് മുബശിർ ( മഅദിൻ ആർട്സ് & സയൻസ് കോളജ് മലപ്പുറം)

മഴവിൽ ക്ലബ് ഹൈസ്കൂൾ

ഒന്നാം സ്ഥാനം : മുഹമ്മദ് ഷാൻ സി പി , മുഹമ്മദ് നഹ് യാൻ സി.കെ (മഅദിൻ പബ്ലിക് സ്കൂൾ മലപ്പുറം )
രണ്ടാം സ്ഥാനം : മുഹമ്മദ് സിനാൻ , അബ്ദുൽ ഹാദി പി (മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി)
മൂന്നാം സ്ഥാനം : മുഹമ്മദ് റാസി പിടി , മുഹമ്മദ് റാസി വി (മർകസുൽ ഹിദായ വെള്ളില )

മഴവിൽ ക്ലബ് യു പി

ഒന്നാം സ്ഥാനം : മുഹമ്മദ് ശാനിൽ എ കെ , അൻഫൽ പി (മഅദിൻ പബ്ലിക് സ്കൂൾ മലപ്പുറം)
രണ്ടാം സ്ഥാനം : മുഹമ്മദ് അശ്റഫ് റോഷൻ ,സബീഹ് സി (എം ഡി ഐ ഇംഗ്ലീഷ് സ്കൂൾ , കരുളായി )
മൂന്നാം സ്ഥാനം : മുഹമ്മദ് സിയാദ്, മുഹമ്മദ് സ്വബീഹ് (ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ കൊളത്തൂർ )

Latest