ssf
എസ് എസ് എഫ് കാസർകോട് ജില്ലാ 'ശാക്തവം' ക്യാമ്പിന് തുടക്കമായി
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

കാസർകോട് | എസ് എസ് എഫ് കാസർകോട് ജില്ലാ ശാക്തവം ക്യാമ്പിന് തുടക്കമായി. മഞ്ചേശ്വരം ചിനാല ദാറുന്നജാത്തിൽ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു.
കനൽപഥങ്ങൾ, ആവിഷ്കാരം, ക്രിയേറ്റീവ് തിങ്കിംഗ്, നിലപാട്, ലിബറലിസം വിളമ്പി, അല്ലാഹുവിൻ്റെ പാശം, സമർപ്പണം, പ്രാക്ടീസിംഗ് ഇസ്ലാം, ഗുരുത്വം, വിദാഅ തുടങ്ങിയ സെഷനുകൾക്ക് ചേരൂർ അബ്ദുല്ല മുസ്ലിയാർ, കെ ബി ബശീർ തൃശൂർ, കുഞ്ഞിമുഹമ്മദ് കോഴിക്കോട്, മുഹിയുദ്ദീൻ ബുഖാരി വേങ്ങര, കെ വൈ നിസാമുദ്ദീൻ ഫാളിലി, അബ്ദുർറശീദ് നരിക്കോട്, ഇബ്രാഹിം ബാഖവി മേൽമുറി, സയ്യിദ് മുനീറുൽ അഹ്ദൽ നേതൃത്വം നൽകും.
ക്യാമ്പിന് നാളെ സമാപനമാകും. ഫാറൂഖ് പോസോട്ട്, ശംഷീർ സൈനി സംബന്ധിച്ചു.
---- facebook comment plugin here -----