Connect with us

SSF Sahithyotsav 2021

എസ് എസ് എഫ് ജില്ല സാഹിത്യോത്സവ് സമാപിച്ചു. തിരുവനന്തപുരം ഡിവിഷന്‍ ജേതാക്കള്‍

ജില്ല സാഹിത്യോത്സവില്‍ അപ്പര്‍ പ്രൈമറി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ജനറല്‍, കാമ്പസ് വിഭാഗങ്ങളിലായി 100-ലധികം മത്സരങ്ങളില്‍ 250 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എഫ് തിരുവനന്തപുരം ജില്ല സാഹിത്യോത്സവ് 2021 ന് പരിസമാപ്തി. ഉദ്ഘാടന സംഗമം സെപ്റ്റംബര്‍ 10ന് പ്രശസ്ത സാഹിത്യകാരന്‍ എം ജീവേഷ് ഉദ്ഘാടനം ചെയ്തു. എസ് എസ് ഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ സന്ദേശപ്രഭാഷണം നടത്തി.

ജില്ല സാഹിത്യോത്സവില്‍ അപ്പര്‍ പ്രൈമറി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ജനറല്‍ , കാമ്പസ് വിഭാഗങ്ങളിലായി 100-ലധികം മത്സരങ്ങളില്‍ 250 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 484 പോയിന്റോടെ തിരുവനന്തപുരം ഡിവിഷന്‍ ജേതാക്കളായി. വര്‍ക്കല (226), നെടുമങ്ങാട്(197), നെയ്യാറ്റിന്‍കര (158), കണിയാപുരം(140) മറ്റ് സ്ഥാനങ്ങള്‍ നേടി. നെടുമങ്ങാട് ഡിവിഷനിലെ മുഹമ്മദ് ബിലാല്‍ കലാപ്രതിഭയും തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള സിദ്ദീഖ് സര്‍ഗ്ഗപ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് വിഭാഗത്തില്‍ കെ ടി സി ടി ആര്‍ട്സ് & സയന്‍സ് കോളേജ് ജേതാക്കളായി.

ജില്ല പ്രസിഡന്റ് മുഹമ്മദ് ഷാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമം സയ്യിദ് സൈനുദ്ധീന്‍ ബാഅലവി തങ്ങള്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി നെടുമങ്ങാട് വിജയികളെ പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ സ്ഥിരം ക്ഷണിതാവ് വിഴിഞ്ഞം അബ്ദുറഹ്‌മാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് ഹാഷിം ഹാജി, എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ വള്ളക്കടവ്, എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നസ്രുദീന്‍ ആലപ്പുഴ ആശംസകള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് അന്‍സര്‍ ജൗഹരി, ഷിനാസ് വള്ളക്കടവ്, മുഹമ്മദ് ഷാഫി നെടുമങ്ങാട്, മുഹമ്മദ് കണ്ണ് വിഴിഞ്ഞം, ഹുസൈന്‍ മദനി ബീമാപള്ളി, സിദ്ധീഖ് ജൗഹരി വിളപ്പില്‍ശാല, മുഹമ്മദ് ഫായിസ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

ജില്ല സാഹിത്യോത്സവിനോട് അനുബന്ധിച്ച് പ്രവാസി പ്രാര്‍ത്ഥനാ സംഗമം, തലമുറ സംഗമം, പ്രാസ്ഥാനിക സംഗമം, വെബിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ മഖ്ദൂമിയ്യഃ ദഅവ കോളേജ് ജില്ല സാഹിത്യോത്സവിന് വേദിയായി.

Latest