Connect with us

National

സി ജെ റോയിയുടെ മരണം; ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരെയാണ് ചോദ്യം ചെയ്തത്. കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയരായത്.

Published

|

Last Updated

ബെംഗളൂരു | കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരെയാണ് ചോദ്യം ചെയ്തത്. കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയരായത്.

കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ അന്വേഷണ സംഘം ഇന്നലെ രാത്രിയും പരിശോധന നടത്തി. റോയിയുടെ മരണത്തിന് ഉത്തരവാദികളല്ലെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി.

ഇന്നലെയാണ് സി ജെ റോയി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് ഐ ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഫയലുകള്‍ ആവശ്യപ്പെട്ടപ്പോള്‍ മുറിയിലേക്കു പോയ റോയി സ്വയരക്ഷക്ക് ഉപയോഗിക്കുന്ന തോക്കെടുത്ത് നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. വെടിയുണ്ട റോയിയുടെ നെഞ്ചും ശ്വാസകോശവും തകര്‍ത്ത് പുറത്തെത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

Latest