Connect with us

Kerala

ആലപ്പുഴയിലെ മഹിളാ മന്ദിരത്തില്‍ നിന്നും കടന്നുകളഞ്ഞ ശ്രീലങ്കന്‍ സ്വദേശിനി ചെന്നൈയില്‍ പിടിയില്‍

മതിയായ യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളും ഇല്ലാത്തതിനെ തുടര്‍ന്നാണ് ക്യൂ ബ്രാഞ്ച് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയിലെ മഹിളാ മന്ദിരത്തില്‍ നിന്ന് കടന്നുകളഞ്ഞ ശ്രീലങ്കന്‍ സ്വദേശിനി നിക്ഷാല ഭൂലോക സിംഗത്തെ ചെന്നൈയില്‍ നിന്നും ക്യൂ ബ്രാഞ്ച് പിടികൂടി. ഇന്നലെ രാത്രിയാണ് ഇവര്‍ മഹിളാ മന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചെന്നൈയില്‍ വെച്ച് ഇവരെ കണ്ടെത്തിയത്.

മതിയായ യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളും ഇല്ലാത്തതിനെ തുടര്‍ന്നാണ് ക്യൂ ബ്രാഞ്ച് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.മഹിളാ മന്ദിരത്തില്‍ നിന്ന് ഇവര്‍ എങ്ങനെയാണ് പുറത്തു കടന്നതെന്നും ചെന്നൈയിലേക്ക് എത്തിയതെന്നും അന്വേഷിച്ചുവരികയാണ്

Content Highlights: A Sri Lankan woman who escaped from the Alappuzha Mahila Mandiram last night was apprehended in Chennai by the Q Branch. Nikshala Bhooloka Singham was taken into custody for lacking valid travel and identity documents. Authorities are investigating how she escaped and traveled to Chennai.

 

Latest