Connect with us

Kerala

മതമൂല്യങ്ങളെ ഹനിക്കുന്ന കായിക പരിശീലനങ്ങള്‍ അപകടകരം: എസ് എം എ

കേരള ജനതയുടെ മതേതര ജീവിതവും സാസ്‌കാരിക തനിമയും തകര്‍ത്തെറിയുന്ന പാഠ്യപദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ മാറി ചിന്തിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

Published

|

Last Updated

മലപ്പുറം |  കേരളത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്നതും തുടര്‍ന്ന് വരുന്നതുമായ അച്ചടക്കവും മാതൃകാ സംസ്‌കാരവും ജാതി -മത- ലിംഗ വിത്യാസമില്ലാതെ സംരക്ഷിച്ചു വരുന്നത് ലോക തലത്തില്‍ തന്നെ സല്‍പേര് നിലനിര്‍ത്തുന്നതാണെന്നും സുംബാ ഡാന്‍സ് പോലോത്ത കായിക പരിശീലനങ്ങളിലൂടെ ഈ ഉത്തമ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നിര്‍മ്മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുന്നത് വലിയ അപകടമാണെന്നും സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. ഡാന്‍സും നാടകവും ഇല്ലാതെ തന്നെ ധാരാളം കായിക പരിശീലനങ്ങളും അഭ്യാസങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നിരിക്കെ കേരള ജനതയുടെ മതേതര ജീവിതവും സാസ്‌കാരിക തനിമയും തകര്‍ത്തെറിയുന്ന പാഠ്യപദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ മാറി ചിന്തിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

മലപ്പുറം വാദിസലാം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം എസ് എം ജില്ലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹദല്‍ മുത്തനൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി വിഷയാവതരണം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ അസീസ് പുളിക്കല്‍, ഉപാധ്യക്ഷന്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി പ്രസംഗിച്ചു. കെഎം ശിഹാബുദ്ദീന്‍ നഈമി ചീരക്കുഴി, അബ്ദുര്‍റസാഖ് സഖാഫി താഴെക്കോട്, എന്‍ വി ഹൈദര്‍ പാണ്ടിക്കാട്, സിപി അബ്ദുള്ളക്കുട്ടി പത്തനാപുരം, യുടിഎം ഷമീര്‍ പുല്ലൂര്‍, മൊയ്തീന്‍കുട്ടി ഹാജി വീമ്പൂര്‍, സി പി ബീരാന്‍ മുസ്ലിയാര്‍ അരീക്കോട് സംബന്ധിച്ചു. സംഗമത്തില്‍ വെച്ച് എസ് എം എ മദ്രസാ ദിനം 2025 സ്വരൂപിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

 

---- facebook comment plugin here -----

Latest