Connect with us

Uae

യു എ ഇയില്‍ മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന ഇന്ന്

യു എ ഇയിലെ എല്ലാ പള്ളികളിലും 'സ്വലാത്ത് അല്‍ ഇസ്തിസ്‌കാ' എന്ന പ്രത്യേക പ്രാര്‍ത്ഥനാ നിസ്‌ക്കാരമാണ് നടത്തുക

Published

|

Last Updated

അബൂദബി |  യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ ആഹ്വാന പ്രകാരം ഇന്ന് രാജ്യത്ത് മഴയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തും. യു എ ഇയിലെ എല്ലാ പള്ളികളിലും ‘സ്വലാത്ത് അല്‍ ഇസ്തിസ്‌കാ’ എന്ന പ്രത്യേക പ്രാര്‍ത്ഥനാ നിസ്‌ക്കാരമാണ് നടത്തുക. രാജ്യത്തെ മഴയും കാരുണ്യവും നല്‍കി അനുഗ്രഹിക്കണമെന്ന ദൈവത്തോടുള്ള പ്രാര്‍ഥനയാണ് ‘സ്വലാത്ത് അല്‍ ഇസ്തിസ്‌കാ’യിലൂടെ നിര്‍വഹിക്കുന്നത്. രാജ്യത്ത് 2020, 2017, 2014, 2011, 2010 എന്നീ വര്‍ഷങ്ങളിലും ‘സ്വലാത്ത് അല്‍ ഇസ്തിസ്‌കാ’ നിര്‍വഹിച്ചിരുന്നു.

 

പള്ളികളിലെ പ്രാര്‍ഥനാ സമയം:

അബുദാബി: ഉച്ചയ്ക്ക് 12 മണി

ദുബായ്: രാവിലെ 11.56

ഷാര്‍ജ: രാവിലെ 11.55

അജ്മാന്‍: രാവിലെ 11.54

ഉമ്മുല്‍ ഖുവൈന്‍: രാവിലെ 11.54

റാസല്‍ഖൈമ: 11.53മാ

ഫുജൈറ: 11.51മാ

ഖോര്‍ ഫക്കന്‍: രാവിലെ 11.51

അല്‍ ഐന്‍: രാവിലെ 11.54

അല്‍ ദഫ്ര: ഉച്ചയ്ക്ക് 12.02

 

Latest