Connect with us

Ongoing News

സ്‌പേസ് ജെറ്റിന്റെ ഡല്‍ഹി - റാസല്‍ഖൈമ സര്‍വീസ് നാളെ മുതല്‍

സെപ്റ്റംബര്‍ 30 നിടയില്‍ യു എ ഇ യില്‍ നിന്നും കേരളത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കും.

Published

|

Last Updated

റാസല്‍ഖൈമ | ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാനം സെപ്റ്റംബര്‍ 26 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് സ്പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. രാത്രി ഒമ്പതിന് ഡല്‍ഹിയില്‍ പുറപ്പെടുന്ന വിമാനം രാത്രി 10.50 റാസല്‍ഖൈമയിലെത്തും. രാത്രി 11.50 റാസല്‍ഖൈമയില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ അഞ്ചിന് ഡല്‍ഹിയിലെത്തും. ഈ സര്‍വീസ് എല്ലാദിവസവുമുണ്ടാകും. ഡല്‍ഹിയിലെത്തുന്ന ഈ വിമാനം കൊച്ചി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 30 നിടയില്‍ യു എ ഇ യില്‍ നിന്നും കേരളത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കും. കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ പത്ത് വരെ ഈ ആനുകൂല്യം ലഭിക്കുമെന്നും സ്‌പേസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് സെക്ടറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്‌പേസ് ജെറ്റ്. യു എ ഇ പുറമെ സൗദി, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഉള്‍പ്പെടെ പുതിയ സവീസ് ആരംഭിക്കുമെന്നും സ്‌പേസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.

Latest