Connect with us

twenty 20 world cup

ഒരു പന്ത് ശേഷിക്കെ ലങ്കയെ മറികടന്ന് ദക്ഷിണാഫ്രിക്ക

വിജയം ഒരുക്കിയത് മില്ലറുടെ പരിചയ സമ്പത്ത്; ലങ്കയുടെ വാനിന്ദു ഹസരംഗക്ക് ഹാട്രിക്

Published

|

Last Updated

ഷാര്‍ജ |  ട്വന്റി-20 ലോകകപ്പില്‍ ദുര്‍ബലരമായ ശ്രീലങ്കയെ ഒരു പന്ത് ബാക്കിനില്‍ക്കെ മറികടന്ന് ദക്ഷിണാഫ്രിക്ക. സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന ദക്ഷിണാഫ്രിക്ക കടുത്ത പോരാട്ടത്തിനൊടുവിലാണ് ലങ്കക്ക് മേല്‍ നാല് വിക്കറ്റിന്റെ വിജയം നേടിയത്. ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക ആറിന് ഓപ്പണര്‍ പത്തും നിസംഗയുടെ (72 റണ്‍സ്) കരുത്തില്‍ 142 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു പന്ത് ബാക്കിയിരിക്കെ ആറിന് 146 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കേ ലഹിരു കുമാരയെ രണ്ടു തവണ അതിര്‍ത്തി കടത്തിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 13 പന്തുകള്‍ നേരിട്ട മില്ലര്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. 46 പന്തില്‍ നിന്ന് ഒരു സിക്സും ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ഏയ്ഡന്‍ മാര്‍ക്രം, ടെംബ ബവുമ, ഡ്വെയ്ന്‍ പ്രെറ്റോറിയസ് എന്നിവരെ ഹാട്രിക്കിലൂടെ പുറത്താക്കിയ വാനിന്ദു ഹസരംഗ ശ്രീലങ്കയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും മില്ലറുടെ പരിചയ സമ്പത്ത് തിരിച്ചടിയാകുകയായിരുന്നു.

 

---- facebook comment plugin here -----

Latest