Kerala
വയോധികനെ മര്‍ദിച്ച മകന്‍ അറസ്റ്റില്‍
പന്തളം തെക്കേക്കര മന്നം നഗര്‍ പെരുമ്പുളിക്കല്‍ ധ്വനി (പ്രശാന്തി) വീട്ടില്‍ പി പ്രദീപ്കുമാര്‍ (40) നെ പോലീസ് അറസ്റ്റ് ചെയ്തത്.

പന്തളം | പിതാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. പന്തളം തെക്കേക്കര പറന്തല്‍ കൈരളി ജങ്ഷന്‍ പ്രശാന്തി വീട്ടില്‍ പൊടിയന്‍ (73)ന് മര്‍ദനമേറ്റ കേസിലാണ് ഇയാളുടെ മകന്‍ പന്തളം തെക്കേക്കര മന്നം നഗര്‍ പെരുമ്പുളിക്കല്‍ ധ്വനി (പ്രശാന്തി) വീട്ടില്‍ പി പ്രദീപ്കുമാര്‍ (40) നെ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം നാലിനാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. പന്തളം എസ് എച്ച് ഒ. ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പന്തളം എസ് ഐ. ആര്‍ മനോജ് കുമാര്‍, എസ് സി പി ഒമാരായ എസ് അന്‍വര്‍ഷാ, വൈ ജയന്‍, അനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----