From the print
സോളാര്‍ കേസ്: ഗണേഷ് കുമാറും പരാതിക്കാരിയും ഹാജരാകണം
കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് നല്‍കിയ ഹരജിയിലാണ് നിര്‍ദേശം.
		
      																					
              
              
            കൊല്ലം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന ഗൂഢാലോചനക്കേസില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി.
കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. അടുത്ത മാസം 18ന് ഗണേഷ് കുമാര്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചത്.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ വാദം കേട്ട കോടതി കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

