Connect with us

Kerala

പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായി

Published

|

Last Updated

കോട്ടയം  |         പിടികൂടുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ചെറിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ടെന്ന് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുറിച്ചി വാണിയപ്പുരക്കല്‍ ജലധരന്റെ വീട്ടിലെ കാലിത്തൊഴുത്തിനു സമീപത്തെ കരിങ്കല്ലുകള്‍ക്കിടയിലിരുന്ന മൂര്‍ഖന്‍പാന്പിനെ പിടികൂടി ചാക്കില്‍ കയറ്റുന്നതിനിടെയാണു വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റതിനെതുടര്‍ന്ന് പിടിവിട്ടുപോയ പാന്പിനെ വീണ്ടും പിടിച്ചു മറ്റൊരു പാത്രത്തിലാക്കിയതിനു ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്കു പോയത്.

ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.

വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. 2020ല്‍ കിണറ്റില്‍നിന്ന് അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയോളം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു

 

---- facebook comment plugin here -----