Connect with us

National

സ്‌കീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവം: ഹിമപാത മുന്നറിയിപ്പുമായി അധികൃതര്‍

2,400 മീറ്റര്‍ ഉയരത്തില്‍ ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കാശ്മീരില്‍ രണ്ട് പോളണ്ട് സ്‌കീയര്‍മാര്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബാരാമുല്ല, ഗന്ദര്‍ബാല്‍, കുപ്വാര, ബന്ദിപ്പോര എന്നിവിടങ്ങളില്‍ 2,400 മീറ്റര്‍ ഉയരത്തില്‍ ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

പോളണ്ടില്‍ നിന്നുള്ള രണ്ട് സ്‌കീയര്‍മാരാണ് കഴിഞ്ഞ ദിവസം ഹിമപാതത്തില്‍ മരിച്ചത്. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കൈ റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്.