Kerala
ഷോർണൂരിൽ ഗ്യാസ് സിലിൻഡറിൽ നിന്ന് തീ പടർന്ന് സഹോദരിമാർ മരിച്ചു; സംഭവ സമയം ഇറങ്ങിയോടിയയാളെ പിടികൂടി
യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു.

പാലക്കാട് | ഷോർണൂരിൽ ഗ്യാസ് സിലിൻഡറിൽ നിന്ന് തീ പടർന്ന് സഹോദരിമാർ മരിച്ചു. ഈ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കവളപ്പാറയിൽ ഇന്നായിരുന്നു സംഭവം.
കവളപ്പാറ നീലാമല കുന്നിൽ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. സഹോദരിമാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുന്നത് ശ്രദ്ധയിൽ പെടുകയും ഇയാളെ പിടികൂടുകയുമായിരുന്നു. സഹോദരിമാർ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പട്ടാമ്പി സ്വദേശിയെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. തീ കത്തുന്നത് കണ്ടാണ് വീട്ടിലേക്ക് ഓടിക്കയറിയതെന്നാണ് ഇയാൾ പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് ഷൊർണൂർ പോലീസ് അറിയിച്ചു.
---- facebook comment plugin here -----