Kerala
ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയ സംഭവം; പോലീസുകാരന് സസ്‌പെന്‍ഷന്‍
സിറ്റി പോലീസ് കമ്മീഷണര്‍ ആണ് റഹ്മാനെതിരെ നടപടി എടുത്തത്.

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടിയ സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. റാപിഡ് ആക്ഷന്‍ ഫോഴ്‌സ് അംഗമായ എസ്‌ഐ ഹാഷിം റഹ്മാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് ക്ലിഫ് ഹൗസിന് മുന്‍വശത്തുള്ള ഗാര്‍ഡ് റൂമില്‍ വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ മാഗസിനില്‍ കുടുങ്ങിയ വെടിയുണ്ട പുറത്തേക്ക് തെറിക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ആണ് റഹ്മാനെതിരെ നടപടി എടുത്തത്.
---- facebook comment plugin here -----