International
റഷ്യയില്‍ പള്ളികള്‍ക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; 23 മരണം
പോലീസിന്റെ പ്രത്യാക്രമണത്തില്‍ ആറ് അക്രമികളും കൊല്ലപ്പെട്ടു.ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
		
      																					
              
              
            മോസ്‌കോ|റഷ്യയിലെ പള്ളികള്‍ക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 15 പോലീസുകാരടക്കം 23 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടിട്ടുണ്ട്. പോലീസിന്റെ പ്രത്യാക്രമണത്തില്‍ ആറ് അക്രമികളും കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി പോലീസ് അറിയിച്ചു.
വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ തീ പടര്‍ന്നു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മുന്‍പ് ഭീകരാക്രമണങ്ങള്‍ നടന്നിട്ടുളള മേഖലയാണിത്. ഇതേതുടര്‍ന്ന് മേഖലയില്‍ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
