Uae
അറബ് ലോകത്തെ പ്രതിഭകളെ ആദരിച്ച് ശൈഖ് മുഹമ്മദ്
പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
ദുബൈ| അറബ് ലോകത്തെ പ്രതിഭകൾക്കായി ഏർപ്പെടുത്തിയ ഗ്രേറ്റ് അറബ് മൈൻഡ്സ് 2025 അവാർഡ് ജേതാക്കളെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആദരിച്ചു. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ആറ് വിശിഷ്ട വ്യക്തികൾ അവാർഡ് ഏറ്റുവാങ്ങി. അറബ് ലോകത്തെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുരസ്‌കാരത്തിന്റെ മൂന്നാം പതിപ്പാണിത്.
അറബ് യുവതക്ക് പ്രചോദനം നൽകുന്ന മാതൃകാ വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പ്രൊഫസർ മാജിദ് ശർഖി (നാച്ചുറൽ സയൻസ്), പ്രൊഫസർ അബ്ബാസ് അൽ ജമാൽ (എൻജിനീയറിംഗ് ആൻഡ് ടെക്നോളജി), ഡോ. നബീൽ സഈദ (മെഡിസിൻ), പ്രൊഫസർ ബദി ഹാനി (ഇക്കണോമിക്സ്), ഡോ. സുആദ് അൽ അമിരി (ആർക്കിടെക്ചർ ആൻഡ് ഡിസൈൻ), പ്രൊഫസർ ചാർബൽ ദാഗർ (ലിറ്ററേച്ചർ ആൻഡ് ആർട്സ്) എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

---- facebook comment plugin here -----