Connect with us

Uae

പോപ്പിന്റെ സംസ്‌കാര ചടങ്ങിൽ ശൈഖ് ഖാലിദ് പങ്കെടുത്തു

റോമിലെ സെന്റ്‌മേരി മേജറിന്റെ പേപ്പല്‍ ബസിലിക്കയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ രാഷ്ട്രത്തലവന്മാരും ലോക നേതാക്കളും പ്രമുഖരും പങ്കെടുത്തു.

Published

|

Last Updated

അബൂദബി | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാനെ പ്രതിനിധീകരിച്ച് അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ പങ്കെടുത്തു.

ശൈഖ് ഖാലിദിനൊപ്പം യു എ ഇ സഹിഷ്ണുതാ- സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്്യാന്‍,അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയര്‍മാനുമായ സൈഫ് സഈദ് ഗോബാശ്, അബുദബി മീഡിയ ഓഫീസ് ചെയര്‍പേഴ്‌സണ്‍ മറിയം ഈദ് അല്‍ മുഹൈരി എന്നിവരും ഉണ്ടായിരുന്നു.

സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്നുമാണ് വിലാപയാത്ര ആരംഭിച്ചത്.റോമിലെ സെന്റ്‌മേരി മേജറിന്റെ പേപ്പല്‍ ബസിലിക്കയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ രാഷ്ട്രത്തലവന്മാരും ലോക നേതാക്കളും പ്രമുഖരും പങ്കെടുത്തു.

യു എ ഇ പ്രസിഡന്റിന്റെ അനുശോചനം ഹോളി റോമന്‍ സഭയുടെ കാമര്‍ലെംഗോ കര്‍ദിനാള്‍ കെവിന്‍ ഫാരലിനും കര്‍ദിനാള്‍ കോളജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റീക്കും ശൈഖ് ഖാലിദ് അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ കര്‍ദിനാള്‍ കോളജിനും പരിശുദ്ധ സിംഹാസനത്തിനും ആഗോള കത്തോലിക്കാ സമൂഹത്തിനും അനുശോചനം രേഖപ്പെടുത്തി.

Latest