Connect with us

International

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; വിധി പക്ഷപാതപരമെന്ന് അവാമി ലീഗ്

കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കാണ് 78 കാരിയായ ഷെയ്ഖ് ഹസീനയ്ക്ക് ധാക്ക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്.

Published

|

Last Updated

ധാക്ക | ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ സി ടി) വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ്. നടപടി ‘ഇടക്കാല സർക്കാറിനുള്ളിലെ തീവ്രവാദ ശക്തികളുടെ ധിക്കാരപരമായ കൊലപാതക ലക്ഷ്യത്തെ തുറന്നുകാട്ടുന്നുവെന്നും പാർട്ടി ആരോപിച്ചു.

കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കാണ് 78 കാരിയായ ഷെയ്ഖ് ഹസീനയ്ക്ക് ധാക്ക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീനയെ കോടതിയിൽ ഹാജരാക്കാതെയാണ് വിചാരണ ചെയ്തത്.

---- facebook comment plugin here -----

Latest