ks shan murder
ഷാന്‍ വധം: രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അറസ്റ്റിലായ പ്രസാദ് കേസിലെ മുഖ്യആസൂത്രകനെന്ന് പോലീസ്; രഞ്ജതിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ആലപ്പുഴ | എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകരായ മണ്ണഞ്ചേരി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഇരുവരുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരും കൊലയാളി സംഘത്തിന് വാഹനം എത്തിച്ച് നല്‍കിയവരാണെന്ന് എ ഡി ജി പി വിജയ് സാഖറെ പറഞ്ഞു. പ്രസാദ് കൊലക്ക് പിന്നിലെ പ്രധാന ആസൂത്രകരില്‍ ഒരാളാണെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തില്‍ പത്ത് പേര്‍ നേരിട്ട് പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസ് പ്രവര്‍ത്തകനായ രഞ്ജിതിന്റെ കൊലപാതകത്തില്‍ 11 പേരും ഷാന്റെ കൊലപാതകത്തില്‍ അഞ്ച് പേരും കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. അതിനിടെ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ രഞ്ജതിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും.