Connect with us

Kerala

ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്മ കോടതിയില്‍ മൊഴി മാറ്റി

ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദത്താലാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി

Published

|

Last Updated

തിരുവനന്തപുരം  | പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദത്താലാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞതു വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നല്‍കിയത്. രഹസ്യമൊഴി പെന്‍ ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ട്.

ഷാരോണിനെ കൊലപ്പെടുത്താനായി പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. രഹസ്യമൊഴിയില്‍ ഇക്കാര്യങ്ങളെല്ലാം നിഷേധികകുന്നുണ്ട്.

ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചത്.