Connect with us

Business

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; ഹെല്‍ത്ത് കെയര്‍, ഫാര്‍മ, എഫ്എംസിജിയില്‍ നേട്ടം, ഐടി നഷ്ടത്തില്‍

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കുണ്ടായത് വന്‍ നഷ്ടമാണ്. ഇക്വിറ്റി ഡെറിവേറ്റീവുകളിലാണ് നഷ്ടം നേരിട്ടത്.

Published

|

Last Updated

മുംബൈ|ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. നേരിയ നേട്ടത്തില്‍ ആരംഭിച്ച വ്യാപാരം ഗണ്യമായ ഉയര്‍ച്ചയിലേക്കു മാറി. പിന്നീട് നഷ്ടത്തിലേക്കു വീണു. തുടര്‍ന്ന് തിരിച്ചു കയറി. വിപണിയില്‍ ഹെല്‍ത്ത് കെയര്‍, ഫാര്‍മ, മെറ്റല്‍, എഫ്എംസിജി എന്നീ മേഖലകള്‍ മാത്രമാണ് രാവിലെ ഉയര്‍ന്നത്. ഐടി, ഓട്ടോ, ബേങ്ക് എന്നിവ നഷ്ടത്തിലാണ്.

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കുണ്ടായത് വന്‍ നഷ്ടമാണ്. ഇക്വിറ്റി ഡെറിവേറ്റീവുകളിലാണ് നഷ്ടം നേരിട്ടത്. ഏകദേശം 1.10 ലക്ഷം കോടിയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. സെബിക്ക് വിവിധ ബ്രോക്കര്‍മാര്‍ നല്‍കിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍എസ്ഇയില്‍ ഇക്വിറ്റി ഓപ്ഷന്‍സില്‍ വ്യാപാരം നടത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 4.15 മില്യണില്‍ നിന്നും ആളുകളുടെ എണ്ണം 3.37 മില്യണായി കുറഞ്ഞു.

10,000 രൂപക്ക് ഓപ്ഷനില്‍ ട്രേഡ് ചെയ്യുന്നവരുടെ എണ്ണം 7.8 ലക്ഷത്തില്‍ നിന്നും 4.5 ലക്ഷമായി കുറഞ്ഞു. 10,000ത്തിനും ഒരു ലക്ഷത്തിനുമിടക്ക് ട്രേഡ് ചെയ്യുന്നവരുടെ 1.7 മില്യണില്‍ നിന്നും എട്ട് ലക്ഷമായി ഇടിഞ്ഞു. ഒരു ലക്ഷത്തിനും പത്ത് ലക്ഷം രൂപക്കുമിടയില്‍ വ്യാപാരം നടത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ജര്‍മനി ആസ്ഥാനമായുള്ള നഗാരോ എന്ന ഡിജിറ്റല്‍ എന്‍ജിനിയറിംഗ് കമ്പനിയെ വാങ്ങും. ഇതു കഴിയുന്നതോടെ കമ്പനി ഇന്ത്യയിലെ ഐടി സേവന കമ്പനികളില്‍ ആറാം സ്ഥാനത്തേക്കെത്തും.

അദാനി ഗ്രൂപ്പ് മേധാവികള്‍ക്ക് എതിരായ നിയമനടപടി പിന്‍വലിക്കാന്‍ യുഎസ് നിയമവകുപ്പ് നല്‍കിയ അപേക്ഷയില്‍ യുഎസ് കോടതി കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു മൂന്നു ശതമാനം വരെ താഴ്ന്നു. രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ അഞ്ചു പൈസ കുറഞ്ഞ് 94.35 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ 94.24 രൂപ വരെ താഴ്ന്ന ശേഷം 94.39 രൂപയിലേക്കു കയറി.

Content Highlights:
The Indian share market witnessed high volatility today, causing significant losses of around 1.10 lakh crore rupees for equity derivative investors according to SEBI data. Adani Group shares dropped by up to three percent following US court developments. Meanwhile, Persistent Systems is set to acquire digital engineering firm Nagarro.

 

 

Latest