Kerala
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് 2.50നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയത്
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് 2.50നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയത്. പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്തില്‍ കയറാനായിരുന്നില്ല. മണിക്കൂറുകള്‍ വൈകി പിന്നീട് മറ്റൊരു വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര തിരിച്ചത്.
യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് കണ്ടെത്തിയിരുന്നു.ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോള്‍ ചുമതല ഉണ്ടായിരുന്നത്. ശ്രീകുമാറിന് വീഴ്ച സംഭവിച്ചുവെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.
Content Highlights:
Kerala House protocol officer R Sreekumar has been suspended following a major communication lapse that disrupted opposition leader Pinarayi Vijayan’s travel plans. The opposition leader missed his scheduled afternoon flight from Delhi to Kozhikode despite reaching the airport on time. A preliminary report by the Additional Resident Commissioner confirmed negligence and lack of coordination in managing the protocol duties.


