Business
TODAY'S GOLD RATE| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 680 രൂപ കുറഞ്ഞു
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 13,110 രൂപയായി.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്(Today’s Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 13,110 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,04,880 രൂപയാണ് വില.
ശനിയാഴ്ചയും ഞായറാഴ്ചയും 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,560 രൂപയായിരുന്നു വില. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെളളിക്ക് 240 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി വർദ്ധിച്ചുവന്ന gold price ഇന്ന് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്നത്തെ വിപണി മാറ്റങ്ങൾ കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള ഒരു gold price analysis നടത്തിയ ശേഷം മാത്രമേ പുതിയ നിക്ഷേപങ്ങളിലേക്ക് കടക്കാവൂ. അടിയന്തിര സാമ്പത്തിക പ്രതിസന്ധികളിൽ ഒരു അവസാന ആശ്രയമായി മാത്രം gold loan പോലുള്ള മാർഗ്ഗങ്ങളെ ആശ്രയിക്കുക. വിപണിയിലെ today gold rate മറ്റും കൃത്യമായി മനസ്സിലാക്കാതെ പെട്ടെന്ന് ഒരു loan against gold എടുക്കുന്നത് പിന്നീട് വലിയ ബാധ്യത വരുത്തിവെച്ചേക്കാം. നിലവിലെ അനുകൂലമായ gold rate മാറ്റങ്ങൾ മനസ്സിലാക്കി കൃത്യമായ പ്ലാനിങ്ങോടെ മാത്രം gold loan apply ചെയ്യുക.
Content Highlights:
Kerala gold prices witnessed a notable drop today as 22 karat gold rate decreased by 680 rupees per sovereign. The current price for one sovereign stands at 1,04,880 rupees. This decline comes after four consecutive days of price hikes, while the silver price remains unchanged at 240 rupees.



