Connect with us

Career Notification

റെയിൽവേയിൽ ഒഴിവുകൾ 3,993

ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർ ആർ ബിയിലാണ്.

Published

|

Last Updated

ൻജിനീയറിംഗ്, ടെക്‌നോളജി ബിരുദം, ഡിപ്ലോമ പഠിച്ചവർക്ക് ഇന്ത്യൻ റെയിൽവേയിൽ അവസരം. ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികയിലെ 3,993 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ്ബോർഡുകളിലായാണ് (ആർ ആർ ബി) ഒഴിവുകൾ. ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർ ആർ ബിയിലാണ്.

അടിസ്ഥാന ശമ്പളം: 35,400 രൂപ. പുറമേ മറ്റ് അലവൻസുകളും ലഭിക്കും. യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്. സിവിൽ എന്നിവയിലോ അനുബന്ധ വിഷങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ നേടിയ ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി അല്ലെങ്കിൽ ത്രിവത്സര ബി എസ്‌സി (സിവിൽ എൻജിനീയറിംഗ്) ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

എൻജിനീയറിംഗ്/ ടെക്‌നോളജി വിഷയങ്ങൾ: മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഓട്ടോമൊബൈൽ, മാനുഫാക്ചറിംഗ്, മെക്കാട്രോണിക്‌സ്, ഇൻഡസ്ട്രിയൽ, മെഷീനിംഗ് ടൂൾസ് ആൻഡ് ഡൈ മെയ്ക്കിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, കമ്മ്യൂണിക്കേഷൻ, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, കന്പ്യൂട്ടർ എൻജിനീയറിംഗ്, കന്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ.
പ്രായം: 18-33 വയസ്സ്, അപേക്ഷകർ 2009 ജനുവരി ഒന്നിന് ശേഷമോ 1994 ജനുവരി രണ്ടിന് മുന്പോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരല്ലാത്ത വിവാഹമോചിതകൾക്കും 35 വയസ്സ് വരെ അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളായുള്ള കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ടി -ഒന്ന്, സി ബി ടി -രണ്ട്), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുക്കുക. ഒന്നും രണ്ടും ഘട്ട പരീക്ഷകൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശികഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും.

പരീക്ഷ

ഒന്നാംഘട്ട പരീക്ഷക്ക് ഒന്നരമണിക്കൂറാണ് സമയം (സ്‌ക്രൈബിന്റെ സഹായം ആവശ്യമുള്ളവർക്ക് അരമണിക്കൂർ അധികം ലഭിക്കും). 100 ചോദ്യങ്ങളുണ്ടാകും മാത്തമാറ്റിക്‌സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവേർനസ്സ്, ജനറൽ സയൻസ് എന്നിവയാണ് വിഷയങ്ങൾ. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാകും. ഒന്നാംഘട്ട പരീക്ഷയിൽ ഒഴിവുകളുടെ എണ്ണത്തിന്റെ 15 ഇരട്ടി പേരെയാണ്, മാർക്ക് അടിസ്ഥാനത്തിൽ രണ്ടാംഘട്ട പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക.

രണ്ടാംഘട്ട പരീക്ഷ 150 മാർക്കിനായിരിക്കും. 150 ചോദ്യങ്ങളുണ്ടാകും. ജനറൽ അവേർനെസ്സ്, ഫിസിക്‌സ് ആൻഡ് കെമിസ്ട്രി, ബേസിക്‌സ് ഓഫ് കന്പ്യൂട്ടർ ആൻഡ് ആപ്ലിക്കേഷൻസ്, ബേസിക്‌സ് ഓഫ് എൻവയൺമെന്റ് ആൻഡ് പൊലൂഷൻ കൺട്രോൾ, ടെക്‌നിക്കൽ എബിലിറ്റീസ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
പരീക്ഷാ ഫീസ്: വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും എസ് സി/എസ് ടി വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്കും വിമുക്തഭടന്മാർക്കും കുടുംബത്തിന്റെ വാർഷികവരുമാനം 50,000 രൂപയിൽ താഴേയായവർക്കും (ഇ ബി സി വിഭാഗക്കാർ) 250 രൂപയാണ് ഫീസ്. ഇവർ ഒന്നാംഘട്ട പരീക്ഷയെഴുതിയാൽ മുഴുവൻ തുകയും തിരികെ നൽകും. ഈ വിഭാഗങ്ങളിലൊന്നും ഉൾപ്പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇവർ ഒന്നാംഘട്ടം പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. സെപ്തംബർ 15 വരെ ഫീസ് അടയ്ക്കാം.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം, വെബ്‌സൈറ്റ് ലിങ്കിലൂടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഒരു ആർ ആർ ബിയിലേക്ക് മാത്രമേ അപേക്ഷ നൽകാനാവൂ. തത്സമയ ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയോടൊപ്പം അപ്‌ലോറ്റ് ചെയ്യണം.
വിവരങ്ങൾക്ക് https://rrb.indianrailways.gov. in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 13. അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് നിർദിഷ്ട ഫീസോടുകൂടെ സെപ്തംബർ 16 മുതൽ 25 വരെ അവസരം ലഭിക്കും.

Content Highlights:
Indian Railways has invited online applications for 3,993 Junior Engineer and Depot Material Superintendent posts across various RRBs. Engineering diploma holders and degree graduates are eligible to apply, with 101 vacancies allocated to Thiruvananthapuram RRB. The last date to submit applications is September 13.

---- facebook comment plugin here -----

Latest