Connect with us

Kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഒരു മരണം, ഹോട്ടലുകളിലുള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധന

വണ്ടൂര്‍, കാളികാവ് ആരോഗ്യ ബ്ലോക്ക് പരിധികളിലായി 66 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.

Published

|

Last Updated

മലപ്പുറം|മലപ്പുറത്തെ മലയോര മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. കാളികാവില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുല്‍ സത്താറാണ് മരിച്ചത്. 45 വയസ്സായിരുന്നു. രോഗം കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് സത്താറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

വണ്ടൂര്‍, കാളികാവ് ആരോഗ്യ ബ്ലോക്ക് പരിധികളിലായി 66 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരുന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, രാത്രികാലങ്ങളില്‍ മാത്രം കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന ആരംഭിച്ചു.

വണ്ടൂരിലും കാളികാവിലുമായി രണ്ട് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വണ്ടൂരില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് പ്രധാനമായും രോഗം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് മഞ്ഞപ്പിത്തം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Content Highlights:
Jaundice is spreading rapidly in the hilly regions of Malappuram, claiming the life of 45-year-old Abdul Sattar from Kalikavu. Over 66 cases have been confirmed in Wandoor and Kalikavu health blocks. The health department has launched strict inspections at restaurants and initiated chlorination drives.

 

---- facebook comment plugin here -----

Latest