Connect with us

National

ഡല്‍ഹിയില്‍ സമരജ്വാല അണയുന്നില്ല; എ എ റഹിം ഉള്‍പ്പെടെയുള്ളവര്‍ പോലീസ് കസ്റ്റഡിയില്‍

ഫിറോസ് ഷാ റോഡിന്റെ അവസാന ഭാഗത്തുനിന്ന് ജന്തര്‍ മന്ദറിലേക്ക് പുറപ്പെട്ട മാര്‍ച്ച് പോലീസും കേന്ദ്രസേനയും തടയുകയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും സമരം . ഇടത് യുവജന വിഭാഗമായ എസ് എഫ് ഐ, ഡി വൈ എഫ് ഐ., എ ഐ വൈ എഫ് സംഘടനകള്‍ ജന്തര്‍ മന്ദറിന് സമീപമുള്ള ഫിറോസ് ഷാ റോഡില്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസും കേന്ദ്രസേനയും തടഞ്ഞു. എ എ റഹീം എംപി ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എം വി നികേഷ്‌കുമാര്‍, ജെയ്ക് സി തോമസ്, പി എം ആര്‍ഷോ, ശിവദാസന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. ഇവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫിറോസ് ഷാ റോഡിന്റെ അവസാന ഭാഗത്തുനിന്ന് ജന്തര്‍ മന്ദറിലേക്ക് പുറപ്പെട്ട മാര്‍ച്ച് പോലീസും കേന്ദ്രസേനയും തടയുകയായിരുന്നു. ബാരിക്കേഡ് മറിച്ചിട്ടും കുത്തിയിരുന്നും സമരക്കാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേക്ക് കയറ്റിയാണ് കസ്റ്റഡിയിലെടുത്തത്.

 

അതേ സമയം, എസ്‌ഐആറിനും ഗ്യാനേഷ് കുമാറിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഈ മാസം 26ന് പരിഗണിച്ചേക്കും. കോടതി വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. എന്നാല്‍ ഇത് കംപ്യൂട്ടര്‍ മുഖേന ലിസ്റ്റ് ചെയ്ത ദിവസമായതിനാല്‍ മാറ്റത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Content Highlights: Left youth organizations including SFI and DYFI marched in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Delhi Police detained leaders including AA Rahim MP. Meanwhile, the Supreme Court is likely to hear Rahul Gandhi’s petition against Gyanesh Kumar on October 26.

---- facebook comment plugin here -----

Latest