Kerala
ഓപ്പറേഷന് തൂഫാന്; എംഡിഎംഎയുമായി രണ്ട് പേര് കോഴിക്കോട് നഗരത്തില് പിടിയില്
ലഹരി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലാസ് ട്യൂബ്, ലഹരി വില്പന നടത്തുന്നതിന് ആവശ്യമായ 60 ഓളം സിപ് ലോക്ക് കവറുകള് എന്നിവ ലോഡ്ജില് നിന്ന് കണ്ടെടുത്തു
കോഴിക്കോട് | ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കോഴിക്കോട് പാളയത്തെ സ്വകാര്യ ലോഡ്ജില് നടത്തിയ പരിശോധനയില് വില്പ്പനക്കായി സൂക്ഷിച്ച 4.850 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയിലായി. നിലമ്പൂര് പള്ളിക്കുന്ന് സ്വദേശി പൂതുരുത്തി വീട്ടില് റസല് (25), കോഴിക്കോട് നല്ലളം സ്വദേശി കൈക്കോട്ടുംപാടം വീട്ടില് മര്ഷൂക്ക് (33) എന്നിവരെയാണ് സിറ്റി നാര്ക്കോട്ടിക് സെല് അസി. കമ്മിഷണര് ജീവന് ജോര്ജിന്റെ നേതൃത്വത്തിലുള്ള ഡാന്സാഫും കസബ പോലിസും ചേര്ന്ന് പിടികൂടിയത്
ലഹരി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലാസ് ട്യൂബ്, ലഹരി വില്പന നടത്തുന്നതിന് ആവശ്യമായ 60 ഓളം സിപ് ലോക്ക് കവറുകള് എന്നിവ ലോഡ്ജില് നിന്ന് കണ്ടെടുത്തു. അസി. കമ്മിഷണര്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ചൊവ്വാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്.
പ്രതികള് മയക്കുമരുന്ന് മൊത്തവില്പ്പനക്കാരില് നിന്ന് ചെറിയ അളവില് മയക്കുമരുന്ന് വാങ്ങിച്ച് കോഴിക്കോട് പാളയം, പുതിയ ബസ് സ്റ്റാന്റ് തുടങ്ങിയ ഭാഗങ്ങളില് വില്പ്പന നടത്തുന്നവരില് പ്രധാനികളാണ്. സ്വകാര്യ ലോഡ്ജുകളില് മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വില്പന നടത്തി വരുന്നതാണ് പ്രതികളുടെ രീതി.
Content Highlights: Under Operation Thoofan, DANSAF and Kasaba Police arrested two individuals with 4.850 grams of MDMA at a private lodge in Palayam, Kozhikode. Glass tubes and zip-lock covers were also seized. The suspects were key local distributors operating near Palayam and the new bus stand.




