Connect with us

National

യു പിയില്‍ നേവി ഓഫീസറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഡ്രമ്മിലാക്കിയ കേസ്;ഭാര്യക്കും കാമുകനും വധശിക്ഷ

അഴുകിയുണ്ടാവുന്ന ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍, ശരീരഭാഗങ്ങള്‍ ഒരു വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മില്‍ നിറച്ച ശേഷം കോണ്‍ക്രീറ്റ് ഇട്ട് മൂടുകയായിരുന്നു

Published

|

Last Updated

മീററ്റ്  | യു പിയില്‍ മര്‍ച്ചന്റ് നേവി ഓഫീസറായ സൗരഭ് രാജ്പുത്തിന്റെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മുസ്‌കാന്‍ രസ്‌തോഗി, കാമുകന്‍ സാഹില്‍ ശുക്ല എന്നിവര്‍ക്ക് മീററ്റിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ മുസ്‌കാനും സാഹിലും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കെണ്ടത്തിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കോണ്‍ക്രീറ്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മാണ് ഈ കൊലപാതക കേസിന്റെ ഏറ്റവും നിര്‍ണായകമായ തെളിവായി മാറിയത്.

മുസ്‌കാനും സാഹിലും ചേര്‍ന്ന് സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, കൊലപാതക ശേഷം ശരീരം കഷ്ണങ്ങളാക്കി സിമന്റും മണലും ഉപയോഗിച്ച് നീല നിറത്തിലുള്ള വ്യാവസായിക ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചെന്നും ജില്ലാ ജഡ്ജി അരവിന്ദ് കുമാര്‍ മിശ്ര വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വലിയ ഭയമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതേ സമയം മുസ്‌കാന്‍ രസ്‌തോഗിയുടെ കുടുംബം ഒരിക്കല്‍ പോലും ജയിലില്‍ ചെന്ന് അവളെ കണ്ടിരുന്നില്ല.

2025 മാര്‍ച്ച് 3ന്് മുസ്‌കാന്‍ രസ്‌തോഗി തന്റെ ഭര്‍ത്താവായ സൗരഭ് രാജ്പുത്തിന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, തൊട്ടുപിന്നാലെ അവളുടെ കാമുകനായ സാഹില്‍ ശുക്ല എത്തുകയും, ഇരുവരും ചേര്‍ന്ന് സൗരഭ് രാജ്പുത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കുളിമുറിയില്‍ വെച്ച് മൃതദേഹം കഷ്ണങ്ങളാക്കി മാറ്റുകയും ചെയ്തു. അഴുകിയുണ്ടാവുന്ന ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍, ശരീരഭാഗങ്ങള്‍ ഒരു വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മില്‍ നിറച്ച ശേഷം കോണ്‍ക്രീറ്റ് ഇട്ട് മൂടുകയായിരുന്നു.

കൊലപാതകത്തിന് തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ ഹിമാചല്‍ പ്രദേശിലേക്ക് കടന്നു കളഞ്ഞിരുന്നു. സൗരഭ് ജീവിച്ചിരിപ്പുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രയിലാണെന്നും കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കാന്‍ സൗരഭിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് മുസ്‌കാന്‍ സന്ദേശങ്ങള്‍ അയച്ചത്.

സംശയം തോന്നിയ ബന്ധുക്കളും പ്രാദേശിക അധികാരികളും വീട് സന്ദര്‍ശിച്ചു.സൗരഭ് – മുസ്‌കാന്‍ ദമ്പതികളുടെ ആറു വയസ്സുള്ള മകള്‍ അയല്‍വാസികളോട് ‘അച്ഛന്‍ ഡ്രമ്മിലാണ്’ എന്ന് പറഞ്ഞിരുന്നു.

പോലീസ് വീടിനുള്ളിലെ സീല്‍ ചെയ്ത നീല ഡ്രം വെട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് രാജ്പുത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ശക്തമായ സാഹചര്യത്തെളിവുകളും സാങ്കേതിക തെളിവുകളും ഹാജരാക്കി. കൊലപാതകത്തിന് മുമ്പ് രസ്‌തോഗിയും ശുക്ലയും ചേര്‍ന്ന് നീല പ്ലാസ്റ്റിക് ഡ്രം, സിമന്റ് ചാക്കുകള്‍, മണല്‍, വെട്ടുകത്തികള്‍, റേസറുകള്‍ എന്നിവ വാങ്ങിയതായി പ്രാദേശിക കടയുടമകള്‍ കോടതിയില്‍ മൊഴി നല്‍കി. കോള്‍ വിശദാംശങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കൃത്യസമയത്ത് സാഹില്‍ ആ വീട്ടിലുണ്ടായിരുന്നു എന്ന് തെളിയിച്ചു. കൂടാതെ ഹിമാചലിലെ ഷിംല, മനാലി എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ഇരുവരും ഒന്നിച്ച് താമസിച്ചതും ടവര്‍ ലൊക്കേഷന്‍ വഴി കണ്ടെത്തി. കുത്തേറ്റാണ് സൗരഭ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്

ഇരുവരും ചേര്‍ന്ന് സൗരഭ് രാജ്പുത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കുളിമുറിയില്‍ വെച്ച് മൃതദേഹം കഷ്ണങ്ങളാക്കി മാറ്റുകയും ചെയ്തു

Content Highlights:
A local court in Meerut sentenced Muskan Rastogi and her lover Sahil Shukla to death for the murder of merchant navy officer Sourabh Rajput. The convicts drugged him, dismembered his body, and concealed it inside a concrete-filled plastic drum. Key evidence, including CCTV footage, mobile tracking, and witness testimonies, established their guilt.

---- facebook comment plugin here -----

Latest