National
പഞ്ചാബില് മയക്കുമരുന്ന് കടത്ത് തടയാന് നിയമിച്ച പോലീസ് ഉദ്യോഗസ്ഥന് നാല്പത് കോടി രൂപയുടെ ഹെറോയിനുമായി പിടിയില്
അതിര്ത്തി ജില്ലയായ സരായ് അമാനത്ത് ഖാനിലെ ബോര്ഡര് സെക്യൂരിറ്റി ഫോഴ്സും (ബി എസ് എഫ്) അന്വേഷണ ഏജന്സികളും ഒരുമിച്ച് നടത്തിയ പരിശോധനക്കിടയിലാണ് പിടിയിലായത്
ചണ്ഡീഗഡ് | ഡ്രോണ് ഉപയോഗിച്ചുള്ള മയക്ക് മരുന്ന് കടത്ത് തടയാന് നിയമിച്ച പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനായ കരണ്ദീപ് സിംഗ് നാല്പത് കോടി രൂപയുടെ പതിനഞ്ച് കിലോഗ്രാം ഹെറോയിനുമായി തര്ണ് തരാന് ജില്ലയില് പിടിയില്.
അതിര്ത്തി ജില്ലയായ സരായ് അമാനത്ത് ഖാനിലെ ബോര്ഡര് സെക്യൂരിറ്റി ഫോഴ്സും (ബി എസ് എഫ്) അന്വേഷണ ഏജന്സികളും ഒരുമിച്ച് നടത്തിയ പരിശോധനക്കിടയില് തന്റെ ഗ്രാമമായ ഭുസ്സെയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടയിലാണ് പിടിയിലായത്. എവിടെ നിന്നാണ് ഹെറോയിന് വന്നതെന്നും എവിടേക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ആരൊക്കെ ഉള്പ്പെട്ടിട്ടുണ്ടന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്.
Content Highlights:
Punjab police officer Karandeep Singh was arrested with 15 kg of heroin worth 40 crore rupees in Tarn Taran. The arrest was made during a joint operation by the Border Security Force and investigative agencies. Authorities are currently investigating the network and source of the narcotics.
---- facebook comment plugin here -----





