National
ക്ഷേമ പെന്ഷനുകളുടെ പേരില് ഇനി 'ഇന്ദിര'യില്ല ;പകരം 'പ്രധാനമന്ത്രി'
ദേശീയ ഭിന്നശേഷി പെന്ഷന് പദ്ധതി, വിധവാ പെന്ഷന് പദ്ധതി, വയോജന പെന്ഷന് പദ്ധതികള് ഉള്പ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്.
ന്യുഡല്ഹി | മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെന്ഷന് പദ്ധതികളുടെ പേരുകള് ‘പ്രധാനമന്ത്രി’ പദ്ധതികള് എന്നാക്കി മാറ്റി കേന്ദ്രം. ദേശീയ ഭിന്നശേഷി പെന്ഷന് പദ്ധതി, വിധവാ പെന്ഷന് പദ്ധതി, വയോജന പെന്ഷന് പദ്ധതികള് ഉള്പ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്.ഇന്ന് ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
സാമൂഹിക ക്ഷേമപെന്ഷന് പദ്ധതികള് അഞ്ച് വര്ഷത്തേക്ക് കൂടി നീട്ടാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടപ്പമാണ് ചില പദ്ധതികളുടെ പേര് മാറ്റിയ തീരുമാനവും. അഞ്ച് പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. മൂന്ന് പദ്ധതികള് ഇന്ദിരാഗാന്ധിയുടെ പേരിലായിരുന്നു. അതില് നിന്നാണ് ഇന്ദിരയുടെ പേര് വെട്ടി പ്രധാനമന്ത്രി എന്നാക്കിയത്.
അതേ സമയം ഭിന്നശേഷി പെന്ഷന് പദ്ധതിയുടെ മാനദണ്ഡത്തില് കേന്ദ്രസര്ക്കാര് ഇളവ് വരുത്തി. നേരത്തെ 80 ശതമാനം വൈകല്യമുള്ളവര്ക്ക് മാത്രം അനുവദിച്ചിരുന്ന പെന്ഷന് ഇനിമുതല് നാല്പത് ശതമാനം വൈകല്യമുള്ളവര്ക്കും നല്കും. ജനിക്കുന്ന അന്നുമുതല് ഭിന്നശേഷി പെന്ഷന് അര്ഹതയുണ്ടാകും.
Content Highlights: The Union Cabinet has renamed social welfare pension schemes previously named after Indira Gandhi to Pradhan Mantri schemes. The government also extended these welfare pension schemes for five more years. Additionally, disability pension eligibility has been relaxed from 80% to 40% disability.





