Kerala
ഗ്യാനേഷ് കുമാറിന്റെ രാജി; കേരള കോൺഗ്രസ് പ്രതിക്ഷേധ സമരം സംഘടിപ്പിക്കും; പി ജെ ജോസഫ്
വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും.
കോട്ടയം| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വയ്ക്കുക, രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശം ഉറപ്പുവരുത്തുക, പേപ്പർ ബാലറ്റ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നടത്തിവരുന്ന പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ പ്രതിക്ഷേധ സമരം സംഘടിപ്പിക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു.സമരത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും. 19-ാം തീയതി തിങ്കളാഴ്ച നിയോജക മണ്ഡലം, മണ്ഡലം തലങ്ങളിൽ പ്രതിക്ഷേധ സമരങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാന ഘടകമായ പ്രായപൂർത്തി വോട്ടവകാശത്തെ ഇല്ലാതാക്കുന്ന നടപടികളാണ് നിഷ്പക്ഷമായും നീതിപൂർവ്വമായും തെരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനാ പരമായി ബാധ്യതയുള്ള ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ നടത്തിവരുന്നത്. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണന്ന് പി ജെ ജോസഫ് പറഞ്ഞു.
നിയമപരമായോ ഭരണഘടനാപരമായോ യാതൊരു സാധുതയും ഇല്ലാത്ത എസ്ഐആർ ഉപയോഗിച്ച് 13 കോടിയിലധികം പൗരന്മാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തത് എന്തിനെന്ന ചേദ്യത്തിന്ന് ഉത്തരമില്ലാത്ത ഗ്യാനേഷ്കുമാറിന് ഒരു നിമിഷം ഇലക്ഷൻ കമ്മീഷൻ സ്ഥാനത്തിരിക്കാൻ അർഹതയില്ലന്നും കേരളാ കോൺഗ്രസ് ചെയർമാൻ പറഞ്ഞു.
Content Highlights:
Kerala Congress Chairman PJ Joseph announced statewide protests demanding the resignation of Chief Election Commissioner Gyanesh Kumar and the return of paper ballots. Protests and dharnas will be held across all districts on Friday, followed by constituency-level demonstrations on Monday. Joseph accused the Election Commission of destroying Indian democracy.




