Kerala
മുന്‍ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന് മറ്റൊരു തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു
തിരുവനന്തപുരം | ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ മുന്‍ ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ മറ്റൊരു തട്ടിപ്പുകേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പലരും ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം
നേരത്തെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച ഇയാളുടെ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ തന്നെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു.ആനയറയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ നേരത്തെ പണം തട്ടാന്‍ ശ്രമിച്ചത്. ആശുപത്രിയെ കുറിച്ച് അവമതിപ്പുണ്ടാക്കും വിധം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഉള്ളടക്കങ്ങള്‍ പിന്വലിക്കണണെങ്കില് പത്ത് ലക്ഷം രൂപ വേണമെന്ന് ആശുപത്രി അധികൃതരോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് പോലീസില്‍ നല്കിയ പരാതിയിലാണ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തത്.
Content Highlights: Police arrested former DCC member Suhail Shahjahan in another fraud case involving promises of high returns on investments in a Dubai jewellery business. He had previously been arrested and expelled from his party after allegedly attempting to extort money from a private hospital in Anayara, Thiruvananthapuram. Multiple people are suspected of being cheated in the investment scheme.







